ബാര്‍ ലൈസന്‍സ് വിവാദം; എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി

എക്‌സൈസ് കമ്മീഷണറുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മാറ്റം.
ബാര്‍ ലൈസന്‍സ് വിവാദം; എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി
Published on: 
Updated on: 

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. എക്‌സൈസ് കമ്മീഷണറുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മാറ്റം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തുടര്‍ച്ചയായി മന്ത്രി അറിയാതെ കാര്യങ്ങള്‍ തീരുമാനിക്കുകയും അതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതില്‍ എം. ലിജു വലിയ അതൃപ്തി രേഖപ്പെടുത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും സാംബശിവ റാവുവിനെ മാറ്റിയത്.

ബാര്‍ ലൈസന്‍സ് വിവാദം; എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്മീഷണറുടെ നടപടികള്‍ ദുരൂഹമാണെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചതിന് തൊട്ടു പിന്നാലെയാണ് അടിയന്തര നടപടി.