മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികളുമായി എസ്ഐടിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
High Court rules that prosecution sanction is not required to put Vellappally Natesan on trial
വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി
Published on: 
Updated on: 

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികളുമായി എസ്ഐടിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതികൾ സ്വകാര്യ സ്ഥാപനത്തിൻ്റെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന സർക്കാരിൻ്റെ നിലപാടാണ് കോടതി ഇടക്കാല ഉത്തരവിൽ അംഗീകരിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻ്റ് എം.എൻ. സോമൻ അടക്കമുള്ളവരാണ് കേസിൽ പ്രതികൾ.

High Court rules that prosecution sanction is not required to put Vellappally Natesan on trial
ജിഎൻഎ വൈദ്യുതി കരാറിൽ ദുരൂഹത, സുതാര്യതയില്ല; മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നുവെന്ന് പിണറായി വിജയൻ

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് വ്യാജ സ്വാശ്രയ സംഘങ്ങളുടെ പേരിൽ ഉയർന്ന പലിശയ്ക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ എട്ട് കുറ്റപത്രങ്ങൾ തയ്യാറായിട്ടുണ്ടെന്ന് എസ്ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഇടക്കാല ഉത്തരവോടെ കുറ്റപത്രം സമർപ്പിക്കാനുള്ള തടസം നീങ്ങി. 2016ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

High Court rules that prosecution sanction is not required to put Vellappally Natesan on trial
"ലീഗിലായിരുന്നപ്പോൾ കാണാത്ത എന്ത് മതവർഗീയതയാണ് മറുകണ്ടം ചാടിയപ്പോൾ കാണാൻ കഴിഞ്ഞത്"; കെ.ടി. ജലീലിൻ്റെ ആരോപണത്തിന് മറുപടിയുമായി അഡ്വ. എ.പി. സ്‌മിജി