"കാടിനുള്ളിൽ നിന്ന് പതുങ്ങിയെത്തി, ദേഹത്തേക്ക് ചാടിവീണു"; കരടിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്

ആക്രമണത്തിൽ ശങ്കരൻ്റെ രണ്ട് കൈകൾക്കും പരിക്കേറ്റു
പരിക്കേറ്റ ശങ്കരൻ
പരിക്കേറ്റ ശങ്കരൻSource: News Malayalam 24x7
Published on

മലപ്പുറം: നിലമ്പൂരിൽ ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായി മുണ്ടക്കടവ് നഗറിലെ 60 കാരൻ ശങ്കരനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ശങ്കരൻ്റെ രണ്ട് കൈകൾക്കും പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മുണ്ടക്കടവ് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കാൻ പോയതായിരുന്നു ശങ്കരൻ. മരുമക്കളായ രമേശ്, മധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ശങ്കരനെ കരടി ആക്രമിക്കുകയായിരുന്നു. കരടി ആക്രമിച്ചതോടെ ശങ്കരൻ നിലവിളിച്ചു. പിന്നാലെ കരടി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

പരിക്കേറ്റ ശങ്കരൻ
താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന് പുനഃരാരംഭിക്കാം; കർശന ഉപാധികളോടെ അനുമതി നൽകി

ഉടൻ തന്നെ ശങ്കരനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പരിക്കേറ്റ ശങ്കരൻ
ആറ്റിങ്ങലിൽ ഹരിതകർമ സേനാംഗങ്ങൾക്ക് മർദനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com