തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിതകർമ സേനാംഗങ്ങൾക്ക് മർദനം. തച്ചൂർക്കുന്ന് സ്വദേശികളായ ലത, രമ എന്നിവർക്കാണ് മർദനമേറ്റത്.
ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്ക് കുത്തിക്കീറി സാധനങ്ങൾ മാറ്റുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. മർദിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആക്രമിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.
മർദനമേറ്റ ഹരിതകർമ സേനാംഗങ്ങൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.