സാമ്പത്തിക ഇടപാട് നടന്നു? ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

അപേക്ഷ നൽകി അന്ന് തന്നെ ബാർ ലൈസൻസ്! സാമ്പത്തിക ഇടപാട് സംശയം; വിജിലൻസ് അന്വേഷണം
കേരളത്തിൽ ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം
Published on: 
Updated on: 

തിരുവനന്തപുരം: ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന്. ലൈസന്‍സ് അനുവദിച്ചതില്‍ സാമ്പത്തിക ഇടപാട് നടന്നെന്നാണ് സംശയം. വകുപ്പ് മന്ത്രി എം. ലിജുവിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുന്നത്. ലൈസന്‍സിനുള്ള അപേക്ഷയില്‍ ദ്രുതഗതിയില്‍ നടപടികളുണ്ടായതാണ് സംശയം വര്‍ധിപ്പിക്കുന്നത്.

മൂവാറ്റുപുഴ ബാറിന് അപേക്ഷ നല്‍കിയ അന്ന് തന്നെ ലൈസന്‍സ് അനുവദിച്ചിരുന്നു. എറണാകുളത്ത് ഹോട്ടല്‍ മേഘ നല്‍കിയ അപേക്ഷയില്‍ മൂന്ന് ദിവസത്തിനുള്ളിലും അനുകൂല നടപടി ഉണ്ടായി. കോട്ടയത്തും സമാന രീതിയിലാണ് ലൈസന്‍സ് അനുവദിച്ചത്.

കേരളത്തിൽ ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം
മുന്‍ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ ഉണ്ടെങ്കില്‍ ഒഴിപ്പിക്കും: മന്ത്രി എം. ലിജു

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതിയില്ലാതെ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ രണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുള്ള അധികാരം റദ്ദാക്കുമെന്നും മന്ത്രി എം. ലിജു പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം
'മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം'; ബാറുകൾക്ക് കർശന നിർദേശവുമായി മന്ത്രി എം. ലിജു

മദ്യനയത്തിന് ശേഷം ബാര്‍ ലൈസന്‍സ് മതിയെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അനുമതി നല്‍കിയത്. എഫ്എല്‍ 11 ലൈസന്‍സ് ഉണ്ടായിരുന്ന ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ മറവിലാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്.