മുന്‍ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ ഉണ്ടെങ്കില്‍ ഒഴിപ്പിക്കും: മന്ത്രി എം. ലിജു

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി
മുന്‍ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ ഉണ്ടെങ്കില്‍ ഒഴിപ്പിക്കും: മന്ത്രി എം. ലിജു
Published on: 
Updated on: 

തിരുവനന്തപുരം: ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം. ലിജു. നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ അറിയണം എന്ന നിര്‍ദേശം ലംഘിച്ചത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.

മദ്യനയത്തിന് മുന്‍പേ, ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ ഉണ്ടെങ്കില്‍ അത് ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ ഉണ്ടെങ്കില്‍ ഒഴിപ്പിക്കും: മന്ത്രി എം. ലിജു
മദ്യനയത്തിന് മുമ്പ് മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

എല്‍ഡിഎഫ് സര്‍ക്കാരാണ് ബാര്‍ ലൈസന്‍സിന് അനുവദിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അധികാരം കൊടുത്തതെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ഞുറോളം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബാറിന് അപേക്ഷകള്‍ ലഭിച്ചു. മദ്യനയം തീരുമാനിക്കും വരെ ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി എം. ലിജു പറഞ്ഞു.

ലൈസന്‍സ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ മന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്ക് മന്ത്രി എം.ലിജു നേരിട്ട് നിര്‍ദേശിക്കുക ആയിരുന്നുവെന്നാണ് വിവരം.

മുന്‍ സര്‍ക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരില്‍ ഉണ്ടെങ്കില്‍ ഒഴിപ്പിക്കും: മന്ത്രി എം. ലിജു
'മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം'; ബാറുകൾക്ക് കർശന നിർദേശവുമായി മന്ത്രി എം. ലിജു

ലൈസന്‍സ് പുതുക്കല്‍ സ്വാഭാവിക നടപടിയെന്ന് ന്യായീകരിച്ചായിരുന്നു എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ലൈസന്‍സ് പുതുക്കി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ മന്ത്രി ഉറച്ചു നിന്നതോടെയാണ് രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. സര്‍ക്കാരുമായി ആലോചിക്കാതെ ലൈസന്‍സ് നല്‍കിയത് വീഴ്ചയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. എറണാകുളത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള ഷിബു പി.എല്‍. എന്നിവര്‍ക്ക് എതിരെയാണ് നടപടി.

എറണാകുളത്തും കോട്ടയത്തുമായി മൂന്ന് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതാണ് വിവാദത്തിലായത്. മദ്യനയത്തിന് ശേഷം ബാര്‍ ലൈസന്‍സ് മതിയെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അനുമതി നല്‍കിയത്.