ബെവ്കോ ജീവനക്കാര്‍ക്ക് 'ഓണം ബംപര്‍'; ബോണസ് ഇക്കുറിയും ലക്ഷത്തിനു മുകളില്‍

1,05,000 രൂപയാണ് പരമാവധി ബോണസ് തുക. മുന്‍ വര്‍ഷത്തേക്കാള്‍ 2,500 രൂപയാണ് ഇക്കുറി വര്‍ധിപ്പിച്ചത്.
ബെവ്കോ ജീവനക്കാര്‍ക്ക് 'ഓണം ബംപര്‍'; ബോണസ് ഇക്കുറിയും ലക്ഷത്തിനു മുകളില്‍
Published on
Updated on

ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇക്കുറിയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ്. 1,05,000 രൂപയാണ് പരമാവധി ബോണസ് തുക. മുന്‍ വര്‍ഷത്തേക്കാള്‍ 2,500 രൂപയാണ് ഇക്കുറി വര്‍ധിപ്പിച്ചത്. അഡ്വാൻസായി 50,000 രൂപ വരെയും നൽകും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷം സ്ഥിരം ജീവനക്കാർക്ക് 102500 രൂപയാണ് ബോണസായി നല്‍കിയത്.

ബെവ്കോ ജീവനക്കാര്‍ക്ക് 'ഓണം ബംപര്‍'; ബോണസ് ഇക്കുറിയും ലക്ഷത്തിനു മുകളില്‍
പിഎം കെയേഴ്സ്: അക്കൗണ്ടില്‍ 8452 കോടി രൂപ; രണ്ട് വര്‍ഷത്തിനിടെ കിട്ടിയത് 1162 കോടി, 2024-25ല്‍ ചെലവിട്ടത് 0.01 ശതമാനം മാത്രം

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി. സ്വീപ്പർക്ക് 6750 രൂപയും, ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13000 രൂപയും നൽകാന്‍ തീരുമാനിച്ചു. 2025 മാര്‍ച്ച് 31ന് ബെവ്കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ ഗാലനേജ് ഫീ ഏര്‍പ്പെടുത്തിയതോടെ, ഈ വര്‍ഷം മാര്‍ച്ച് 31ന് 281.95 കോടി നഷ്‌ടത്തിലായി. വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് ഡിപ്പാർട്ടുമെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചുകൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നൽകി.

News Malayalam 24x7
newsmalayalam.com