
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് അന്താരാഷ്ട്ര ലഹരി ഉൽപാദകരും മൊത്ത വിൽപ്പനക്കാരുമായ മൂന്ന് ആഫ്രിക്കക്കാരെ കോഴിക്കോട് ടൗൺ പൊലീസ് പിടികൂടി. കോഴിക്കോട് സിറ്റി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പൊലീസും കോഴിക്കോട് ടൗൺ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേരള പൊലീസിന് പുറമെ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ പൊലീസുകാരും അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു. കോഴിക്കോട് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും കണ്ടെത്തി.
ലഹരി സംഘത്തിന് ഒപ്പമുണ്ടായിരുന്ന, കോഴിക്കോട് നിന്ന് പിടിയിലായ മലപ്പുറം സ്വദേശി സിറാജിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുരു ഗ്രാമിലെ ലഹരി കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഹരിയാന പൊലീസിന് കൈമാറിയത്.