ചേർത്തലയിൽ പിതാവിനോട് മകന്റെ കൊടും ക്രൂരത; ആക്രമണം മദ്യലഹരിയിൽ

കിടപ്പിലായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകൻ്റെ ക്രൂരത
ചേർത്തലയിൽ പിതാവിനോട് മകന്റെ കൊടും ക്രൂരത; ആക്രമണം മദ്യലഹരിയിൽ
Published on

ആലപ്പുഴ: മദ്യലഹരിയിൽ 75കാരനായ പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ. പട്ടണക്കാവ് പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം. ഇളയ മകൻ അഖിലാണ് മദ്യലഹരിയിൽ പിതാവിനെ ആക്രമിച്ചത്. പിതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. കിടപ്പിലായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകൻ്റെ ക്രൂരത.

ചേർത്തലയിൽ പിതാവിനോട് മകന്റെ കൊടും ക്രൂരത; ആക്രമണം മദ്യലഹരിയിൽ
"വീട്ടിൽ നിന്നു കൊണ്ടുപോയ ബാ​ഗിൽ ഒന്ന് കാണാനില്ല"; സിദ്ധരാജു ദർഷിതയെ മോഷണത്തിന് നിർബന്ധിച്ചതായി ഭർത്താവിന്റെ കുടുംബം

അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചാണ് അഖിൽ മർദിച്ചത്. സഹോദരൻ മൊബൈലിൽ പകർത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്.

ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com