തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മിഷന്‍ 110 എല്‍ഡിഎഫിന് പൂര്‍ണമായ ശുഭപ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പാഠങ്ങള്‍ പഠിക്കും. ജനങ്ങളെ ആശ്രയിച്ച് വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടു പോകും. എല്‍ഡിഎഫ് തിരുത്തേണ്ടത് തിരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസിന് എല്ലാം കനഗോലു മയമാണ്. കനഗോലു വഴി കോണ്‍ഗ്രസ് കണ്ടതെല്ലാം പാഴ്കിനാവാകുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കനഗോലുവിലൂടെയല്ല കേരളത്തിന്റെ ഗതി മനസിലാക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. ഞങ്ങള്‍ ഒരുഘട്ടത്തിലും പേടിച്ചിട്ടേയില്ല. ജനങ്ങള്‍ക്കിടയിലേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഫലപ്രദമായി എത്തിക്കുമെന്നും കെ. രാജന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടു. വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ട നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.
കെ.സി. വേണുഗോപാലും വി.ഡി. സതീശനും എല്ലാ വര്‍ഗീയതയെയും പ്രോത്സാഹനം നല്‍കുന്നു. വര്‍ഗീയത ചേരിതിരിവ് ഉണ്ടാക്കിയാല്‍ അതിന്റെ ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.