ഉപനേതൃപദവി വേണമെന്ന ആവശ്യം: സിപിഐ-സിപിഐഎം ചര്‍ച്ച പരാജയം; അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ടും വേണമെന്ന് ബിനോയ് വിശ്വം

ചര്‍ച്ചയില്‍ തൃപ്തനല്ലെന്നും സിപിഐഎം പരിഗണിക്കേണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിനോയ് വിശ്വം
ബിനോയ് വിശ്വംഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ ഉഭയ കക്ഷി ചര്‍ച്ച പരാജയം. ഉപനേതാവ് പദവിയും സിപിഐഎമ്മിന് എന്ന കീഴ്‌വഴക്കം മാറ്റണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന നിലപാടിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

രണ്ട് പേരും പിന്നിലേക്കും വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ്. ചര്‍ച്ച വിജയിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തുറന്നുപറഞ്ഞു. ചര്‍ച്ചയില്‍ തൃപ്തനല്ലെന്നും സിപിഐഎം പരിഗണിക്കേണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിനോയ് വിശ്വം
ഇ.ഡിക്കെതിരായ ആക്രമണം: പൊലീസ് കോടതിയില്‍ ഹാജരാക്കിയ രേഖയിലെ വീഴ്ചയില്‍ സംശയം പ്രകടിപ്പിച്ച് ഇ.ഡി

അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ടും വേണം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് ഇടകൊടുക്കാതെ തീരുമാനം എടുക്കേണ്ട പക്വത സിപിഐഎമ്മിന് ഉണ്ടെന്ന് കരുതുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐഎം. ഇത്തരത്തില്‍ ഒരു കീഴ്‌വഴക്കം മുന്നണിയില്‍ ഇല്ലെന്നാണ് എം.വി. ഗോവിന്ദന്റെ പക്ഷം. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്.

ബിനോയ് വിശ്വം
'സിസ്റ്റം എറർ'! മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

ഇക്കുറി കെ.എന്‍. ബാലഗോപാലിനെ ഉപനേതാവാക്കാനാണ് സിപിഐഎം ലക്ഷ്യം വയ്ക്കുന്നതെങ്കിലും അത് പറ്റില്ലെന്നും കെ രാജനെ ആക്കണമെന്നുമാണ് സിപിഐ ഉന്നയിക്കുന്ന ആവശ്യം.

News Malayalam 24x7
newsmalayalam.com