സ്വർണക്കൊള്ളയിൽ യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് ബിനോയ് വിശ്വം; ഒരാൾ പോലും പോകില്ലെന്ന് കെ.സി. വേണുഗോപാൽ

കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരിൽ ചാരാൻ പറ്റുമോ എന്ന് മുഖ്യമന്ത്രി പരീക്ഷണം നടത്തുന്നു എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സ്വർണക്കൊള്ളയിൽ യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് ബിനോയ് വിശ്വം; ഒരാൾ പോലും പോകില്ലെന്ന്  കെ.സി. വേണുഗോപാൽ
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിനോയ് വിശ്വവും കെ.സി. വേണുഗോപാലും. ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ന്യൂസ് മലയാളത്തോട് പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുമ്പോൾ അടൂർ പ്രകാശും കെ.സി. വേണുഗോപാലുമെല്ലാം മറുപടി പറയേണ്ടി വരും. പോറ്റിയെ കേറ്റി സ്വർണം കട്ടവർ തന്നെ സർക്കാരിനെതിരെ സംസാരിക്കുന്നതായും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

എന്നാൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു യുഡിഎഫ് നേതാക്കൾ പോലും ജയിലിൽ പോകില്ലെന്ന് ഉറപ്പാണെന്ന് കെ.സി. വേണുഗോപാൽ എംപി പ്രതികരിച്ചു. ശബരിമലയിലെ സ്വർണം കട്ടത് ആരാണെന്ന് ജനങ്ങൾക്കറിയാം. അതിൻ്റെ ജാള്യത മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ ഏറ്റവും വലിയ കുഴിയിലാണ് വീഴാൻ പോകുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സ്വർണക്കൊള്ളയിൽ യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് ബിനോയ് വിശ്വം; ഒരാൾ പോലും പോകില്ലെന്ന്  കെ.സി. വേണുഗോപാൽ
ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് നാടകമാണ് ഇപ്പോൾ നടക്കുന്നത്. ഇതൊക്കെ കാണുമ്പോൾ മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ് ഉള്ളത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കാർ തന്നെ ജയിലിൽ കിടക്കുകയാണ്. എന്നിട്ടും അവർക്കെതിരെ നടപടി പോലും എടുക്കാൻ ധൈര്യം കാണിക്കുന്നില്ല. കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരിൽ ചാരാൻ പറ്റുമോ എന്ന് മുഖ്യമന്ത്രി പരീക്ഷണം നടത്തുന്നു എന്നും വേണുഗോപാൽ വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com