വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നതിന് കണക്കുണ്ട്, വാങ്ങിയത് വാങ്ങി എന്ന് തന്നെ പറയും: ബിനോയ് വിശ്വം

വഴി വിട്ട സഹായം ചെയ്യില്ല എന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം
ബിനോയ് വിശ്വം
ബിനോയ് വിശ്വംഫയൽ ചിത്രം
Published on
Updated on

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴ സമ്മേളന സമയത്ത് കാണാൻ പോയിട്ടുണ്ടെന്നും, വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നിട്ടുണ്ടെന്നുമാണ് ബിനോയ് വിശ്വത്തിൻ്റെ വെളിപ്പെടുത്തൽ.

പണം വാങ്ങിയതിന് കണക്കുണ്ടെന്നും വഴിവിട്ട സഹായം ചെയ്യില്ല എന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം പറയുന്നു. വാങ്ങിയത് വാങ്ങി എന്ന് തന്നെ പറയും. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ല. സിപിഐ നേതാക്കൾ ആരും ഒറ്റയ്ക്ക് പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ബിനോയ് വിശ്വം
കൊല്ലത്ത് വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

തൻ്റെ വർഗീയ പരാമർശങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ബിനോയ് വിശ്വം മൂന്ന് മാസം മുൻപ് തന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന ആരോപണം. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് അന്ന് തന്നെ ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

ബിനോയ് വിശ്വം
ജനുവരി 19ന് വിജയഘോഷം, ഫെബ്രുവരിയിൽ കേരളയാത്ര; പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്
News Malayalam 24x7
newsmalayalam.com