എറണാകുളം: നെടുമ്പാശേരി വഴിയുള്ള പക്ഷിക്കടത്തിൽ കൂടുതൽ കണ്ണികളെ കണ്ടെത്താൻ കസ്റ്റംസ്. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്ക് പക്ഷികളെ കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. പക്ഷികളെ തായ്ലൻഡിലേക്ക് തിരികെ അയക്കാനാണ് തീരുമാനം. നടപടികൾ ആരംഭിച്ച കസ്റ്റംസ് പക്ഷിക്കടത്ത് സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയും തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷികളെ കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിലായത്. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന പക്ഷികളെ പിടികൂടി. തായ്‌ലൻഡിൽ നിന്നും കടത്താൻ ശ്രമിച്ച പക്ഷികളെയാണ് കസ്റ്റംസ് പിടികൂടിയത്.