ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി, ശോഭാ സുരേന്ദ്രൻ പക്ഷത്തിന് തിരിച്ചടി; മൂന്ന് ജില്ലാ ജനറൽ സെക്രട്ടറിമാരെ വൈസ് പ്രസിഡൻ്റുമാരാക്കി

അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ, കെ.പി. പരിഷിത്ത് എന്നിവരെയാണ് മാറ്റിയത്
ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി, ശോഭാ സുരേന്ദ്രൻ പക്ഷത്തിന് തിരിച്ചടി; മൂന്ന് ജില്ലാ ജനറൽ സെക്രട്ടറിമാരെ വൈസ് പ്രസിഡൻ്റുമാരാക്കി
Published on
Updated on

ആലപ്പുഴ: ഗ്രൂപ്പ് തർക്കം രൂക്ഷമായതോടെ ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി. ശോഭാ സുരേന്ദ്രൻ പക്ഷത്തെ മൂന്ന് ജില്ലാ ജനറൽ സെക്രട്ടറിമാരെ മാറ്റി. അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ, കെ.പി. പരിഷിത്ത് എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരെ വൈസ് പ്രസിഡൻ്റുമാരാക്കി. അതേസമയം മൂന്ന് വൈസ് പ്രസിഡൻ്റുമാരെ ജില്ലാകമ്മിറ്റി അംഗങ്ങൾ മാത്രമാക്കി. അഭിലാഷ് മാപറമ്പിൽ, ഗീതാ രാംദാസ്, സന്ധ്യാ സുരേഷ് എന്നിവരെയാണ് മാറ്റിയത്. കെ.സുരേന്ദ്രൻ-ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് നടപടി.

നാല് മണ്ഡലം പ്രസിഡന്റുമാരെയും നീക്കി. മാരാരിക്കുളം, അരൂർ, തകഴി, പാണാവള്ളി മന്ധലം പ്രസിഡൻ്റുമാരെയാണ് മാറ്റിയത്. മാരാരിക്കുളം മണ്ഡലം പ്രസിഡൻ്റ് അശ്വതി അറുമുഖത്തെ ജില്ലാ കമ്മിറ്റി അംഗം മാത്രമാക്കി. ആലപ്പുഴ നോർത്ത് ജില്ലയിലെ ഗ്രൂപ്പിസത്തിൽ ആർഎസ്എസ് ഇടപെട്ടാണ് മാറ്റങ്ങൾ വരുത്തിയത്. നിരവധി പരാതികൾ തർക്കം സംബന്ധിച്ച് സംസ്ഥാന ദേശീയ നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി, ശോഭാ സുരേന്ദ്രൻ പക്ഷത്തിന് തിരിച്ചടി; മൂന്ന് ജില്ലാ ജനറൽ സെക്രട്ടറിമാരെ വൈസ് പ്രസിഡൻ്റുമാരാക്കി
ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല; ആർജെഡി എൽഡിഎഫിനൊപ്പം തുടരും: എം.വി. ശ്രേയാംസ് കുമാർ
News Malayalam 24x7
newsmalayalam.com