സിപിഐഎം കരിഓയിൽ ഒഴിച്ച ബോർഡിൽ പൂമാലയിട്ട് ബിജെപി

കേന്ദ്രമന്ത്രിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
camb office board
ക്യാമ്പ് ഓഫീസ് ബോർഡിൽ പൂമാലയിട്ട് ബിജെപി പ്രവർത്തകർsource: Newsmalayalam 24x7
Published on

വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിനെ തുടർന്ന് സിപിഐഎം കരിയോയിൽ ഒഴിച്ച ബോർഡിൽ പൂമാലയിട്ട് ബിജെപി പ്രവർത്തകർ. ബോർഡ് തുടച്ചു വൃത്തിയാക്കിയ ശേഷം പൂമാല ചാർത്തുകയായിരുന്നു.

കേന്ദ്രമന്ത്രിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയുണ്ടായ ബിജെപി-സിപിഐഎം സംഘർഷത്തിൽ 70 പേർക്കെതിരെ കേസെടുത്തു. ജനാധിപത്യ വോട്ടാവകാശത്തെ കേന്ദ്രമന്ത്രി അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു സിപിഐഎമ്മിൻ്റെ പ്രതിഷേധ മാർച്ച് നടത്തിയത്.

camb office board
"ഇത്രയും സഹായിച്ചതിന് നന്ദി"; മാധ്യമങ്ങളെ പരിഹസിച്ച് സുരേഷ് ഗോപി; വോട്ട് കൊള്ള ചോദ്യങ്ങൾക്ക് മറുപടി മൗനം മാത്രം

തുടർന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മാർച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായിരുന്നു. മാർച്ചിനെതിരെ സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷത്തിനിടയാക്കിയിരുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com