നീണ്ടൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കട്ടു; ബിജെപി നേതാവ് അറസ്റ്റിൽ

മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആഭരണങ്ങൾ കവർന്ന ബിജെപി നേതാവ് അറസ്റ്റിൽ....
സനൽ നമ്പൂതിരിപ്പാട്
സനൽ നമ്പൂതിരിപ്പാട്Source: News Malayalam 24x7
Published on
Updated on

കോട്ടയം: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടാണ് അറസ്റ്റിലായത്.

സനൽ നമ്പൂതിരിപ്പാട്
കൊടുങ്ങല്ലൂർ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടേത് കൊലപാതകം; കെയർടേക്കർ അറസ്റ്റിൽ

ക്ഷേത്രത്തിൽ നിന്ന് സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമടക്കം ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. സനൽകുമാറിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു സനൽ നമ്പൂതിരിപ്പാട്. ഇയാൾക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പുലർച്ചെ 5.30നും 6.30നും ഇടയ്ക്കാണ് മോഷണം നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com