രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം: ബിജെപി നേതാവ് പ്രിന്റു മഹാദേവിന് ജാമ്യം

കുന്നംകുളത്തെ ജുഡിഷ്യൽ മജിസ്‌ട്രറ്റിൻ്റെ വസതിയിലാണ് പ്രിൻ്റുവിനെ ഹാജരാക്കിയത്
രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം: ബിജെപി നേതാവ് പ്രിന്റു മഹാദേവിന് ജാമ്യം
Published on

തൃശൂർ: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ കേസിൽ പ്രതി പ്രിൻ്റു മഹാദേവിന് ജാമ്യം. കുന്നംകുളത്തെ ജുഡിഷ്യൽ മജിസ്‌ട്രറ്റിൻ്റെ വസതിയിലാണ് പ്രിൻ്റുവിനെ ഹാജരാക്കിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പിന്നാലെ ഇന്ന് വൈകീട്ട് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പ്രിൻ്റു മഹാദേവ് കീഴടങ്ങുകയായിരുന്നു. പാർട്ടി പ്രവർത്തകർക്ക് ഒപ്പമായിരുന്നു പ്രിൻ്റു മഹാദേവ് കീഴടങ്ങാൻ എത്തിയത്. തുടർന്ന് മാജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കുകയായിരുന്നു.

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം: ബിജെപി നേതാവ് പ്രിന്റു മഹാദേവിന് ജാമ്യം
രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം: ബിജെപി നേതാവ് പ്രിന്റു മഹാദേവ് പേരാമംഗലം പൊലീസിൽ കീഴടങ്ങി

കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ചാനലിലെ ചർച്ചക്കിടെയാണ് പ്രിൻ്റു മഹാദേവ് രാഹുൽ ഗാന്ധിക്കുനേരെ വധഭീഷണി ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിൻ്റു മഹാദേവിൻ്റെ ഭീഷണി. പിന്നാലെ കേസെടുത്ത പൊലീസ് പ്രിൻ്റു മഹാദേവിനായി വ്യാപക തെരച്ചിലാ​രംഭിച്ചിരുന്നു. തൃശൂരിലെ ബിജെപി നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പരിശോധന നടത്തിയത്.

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം: ബിജെപി നേതാവ് പ്രിന്റു മഹാദേവിന് ജാമ്യം
"സംഭവിച്ചത് നാക്കു പിഴ, റെയ്ഡിന് മുതിർന്നാൽ ഒരു കോൺഗ്രസുകാരനെയും വീട്ടിൽ കിടത്തി ഉറക്കില്ല"; ഭീഷണിയുമായി ബി. ഗോപാലകൃഷ്ണൻ

തെരച്ചിലിനു പിന്നാലെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ‘പ്രിന്റു മാഷിനെ വിട്ടുതരില്ല, സംരക്ഷിക്കും’ എന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷോധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com