പറവൂർ ഉൾപ്പെടെയുള്ള സീറ്റുകളിൽ മത്സരിക്കും; സിപിഐഎമ്മുമായി സീറ്റ് വെച്ച് മാറില്ലെന്ന് സിപിഐ

വി. ഡി. സതീശന്‍റെ പറവൂർ മണ്ഡലത്തിലും സീറ്റ് വെച്ചുമാറില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു
പി. സന്തോഷ് കുമാര്‍ എംപി - സിപിഐ
Source: Social Media
Published on: 
Updated on: 

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി സീറ്റ് വെച്ച് മാറില്ലെന്ന് സിപിഐ. സിറ്റിംഗ് സീറ്റുകളിൽ സിപിഐ തന്നെ ഇത്തവണയും മത്സരിക്കുമെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. വി. ഡി. സതീശന്റെ പറവൂർ മണ്ഡലത്തിലും സീറ്റ് വെച്ചുമാറില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.

പി. സന്തോഷ് കുമാര്‍ എംപി - സിപിഐ
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; കിളിമാനൂർ സ്വദേശി ജിജിൻ വിടപറയുന്നത് അഞ്ച് പേർക്ക് ജീവൻ പകർന്ന്

സീറ്റുകൾ വച്ച് മാറനോ, വിട്ടുകൊടുക്കാനോ സിപിഐ തയ്യാറാല്ല. മണഡലത്തിൽ ജയിച്ചാലും തോറ്റാലും അത് എൽഡിഎഫ് മുന്നണിയുടെ ഉത്തരവാദിത്തമാണ്. സിപിഐയിക്ക് മാത്രമുള്ള ബാധ്യതയല്ലെന്നുമുള്ള നിലപാടാണ് സന്തോഷ് കുമാര്‍ എം. പി. വ്യക്തമാക്കിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com