മലപ്പുറം: എടക്കരയിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചതായി പരാതി.ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡൻ്റ് ടി.കെ. അശോക് കുമാറിൻ്റെ നേതൃത്വത്തിലാണ് റീത്ത് വെച്ചതെന്നാണ് പരാതി പറയുന്നത്.
ഗാന്ധിക്ക് പുഷ്പചക്രം സമർപ്പിച്ചതാണെന്ന് അശോക് കുമാറിൻ്റെ വിശദീകരണം. സംഭവത്തിൽ കോൺഗ്രസും, ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പൊലീസിന് പരാതി നൽകി. ഗാന്ധിപ്രതിമ വൃത്തിയാക്കി ഡിവൈഎഫ്ഐ പ്രതിഷേധം അറിയിച്ചിരുന്നു.