

ചെന്നൈ: ബിഎൽഎമ്മിന് നേർക്ക് ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയെന്ന് ബി.എൽ.എം സി.ഇ.ഒ ആയ വി.പി. സൈതലവി ന്യൂസ് മലയാളത്തോട് പറഞ്ഞു. കമ്പനിക്കെതിരെ നിക്ഷേപകരുടെ ആരുടെയും പരാതിയില്ല. പെരുമാറ്റ ദൂഷ്യത്തിൻ്റെ പേരിൽ സ്ഥാപനം നിയമനടപടി സ്വീകരിച്ചവരാണ് ബിഎൽഎമ്മിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
"ഇ.ഡിയുടെ പരിശോധനയിൽ ഒരു രേഖകളും പിടിച്ചെടുത്തിട്ടില്ല എന്ന് രേഖാമൂലം ഇ.ഡി റിപ്പോർട്ട് തന്നിട്ടുണ്ട്. കമ്പനിയുടെ ആസ്തികൾ ഒന്നും മരവിപ്പിച്ചിട്ടില്ല. ആസൂത്രിതമായി നടത്തുന്ന ഇത്തരം ശ്രമങ്ങൾ ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു കമ്പനിയെ ദോഷകരമായി ബാധിക്കും എന്ന് അറിഞ്ഞുകൊണ്ട്, കമ്പനിയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളാണ്. സത്യം മനസ്സിലാക്കി മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങളിൽ നിന്ന് പിന്മാറണം," ബി.എൽ.എം സി.ഇ.ഒ സൈതലവി പറഞ്ഞു.