

പാലക്കാട്: പാലക്കാട് നഗരത്തില്‍ ഷാഫി പറമ്പില്‍ എംപിയെ പരിഹസിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'കൊള്ളാമല്ലോ ഷാഫീ, നീ ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ' എന്ന് പരിഹസിക്കുന്ന ഫ്ളക്സാണ് പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപത്താണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.
നേരത്തെ ഇവിടെ ഷാഫിയെ പിന്തുണച്ചുള്ള ഫ്ളക്സ് സ്ഥാപിച്ചിരുന്നു. ഇതിന് മുന്നിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ മറ്റു ജില്ലകളിലും ഷാഫിയെ ആക്ഷേപിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെ, കേരളത്തിലെ തർക്കത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഫ്ളക്സ് യുദ്ധം നടക്കുന്ന കാര്യവും തനിക്ക് അറിയില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്.