'വോട്ട് കൊള്ള' കൊച്ചിയിലും

വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ചേർത്തിരിക്കുന്നത് 83 ഇതരസംസ്ഥാന തൊഴിലാളികളെയാണെന്നും കണ്ടെത്തി
കൊച്ചി നഗരസഭ
കൊച്ചി നഗരസഭSource: News Malayalam 24x7
Published on

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിൽ വ്യാപക കള്ളവോട്ട് ചേർത്തതായി പരാതി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വീട്ടുടമ വിദേശത്ത് കഴിയവേ 36 ഇതര സംസ്ഥാന തൊഴിലാളികളാണ് വീട്ട് നമ്പറിൽ വോട്ട് രേഖപ്പെടുത്തിയത്. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ചേർത്തിരിക്കുന്നത് 83 ഇതരസംസ്ഥാന തൊഴിലാളികളെയാണെന്നും കണ്ടെത്തി.

ഇതിനോടകം നിരവധിയിടങ്ങളിൽ കള്ള വോട്ട് ചേർക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വ്യാപക ക്രമക്കേടുകൾ നടന്നെന്ന് വ്യക്തമായതോടെ തദ്ദേശ - നിയമസഭ - പാർലമെൻറ് മണ്ഡലങ്ങളുടെ പട്ടികകൾ പരിശോധിച്ചു ക്രമക്കേടുകളും വ്യാജ വോട്ടുകളും കണ്ടെത്തുകയാണ് മുന്നണികളുടെ ലക്ഷ്യം.

കൊച്ചി നഗരസഭ
ആലത്തൂരിലും തൃശൂരിലും വോട്ട്; 'വോട്ട് ചോരി'യിൽ കുടുങ്ങി ആർഎസ്എസ് നേതാവും കുടുംബവും

ആർഎസ്എസ് നേതാവ് ഷാജി വരവൂരും കുടുംബവും ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിൽ വോട്ട് ചെയ്തതായി ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടത്തിയത്. ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും നിരവധിപ്പേരാണ് വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com