'തമിഴ്‌നാടിന് ദോഷം വരുന്ന തീരുമാനം ഉണ്ടായാൽ ഡാം പൊട്ടും'; മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി

തൃശൂർ സെഷൻ കോടതി മെയിലിലേക്കാണ് ഇ-മെയിൽ മുഖേന സന്ദേശം എത്തിയത്
മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാർ ഡാംSource: Screengrab
Published on

തൃശൂർ: മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി. തമിഴ്നാടിന് ദോഷം വരുന്ന വിധത്തിൽ തീരുമാനം ഉണ്ടായാൽ മുല്ലപ്പെരിയാർ പൊട്ടുമെന്നാണ് ഭീഷണി സന്ദേശം. തൃശൂർ സെഷൻ കോടതി മെയിലിലേക്കാണ് ഇ-മെയിൽ മുഖേന സന്ദേശം എത്തിയത്. കോടതിക്ക് ലഭിച്ച ഇ-മെയിൽ ജില്ലാ കളക്ട്രേറ്റിന് കൈമാറി. ഭീഷണി സന്ദേശത്തിൻ്റെ ഉള്ളടക്കവും പരാതിയും ഇടുക്കി കളക്ടർക്കും ജില്ലാ പൊലീസിനും കൈ മാറാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

മുല്ലപ്പെരിയാർ ഡാം
'മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദി'യെന്ന പരാമർശം: സാബു ജേക്കബ് മാപ്പ് പറയണമെന്ന് ശ്രീനിജിൻ എംഎൽഎ

അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും തമിഴ്നാട് സർക്കാരിനും നോട്ടീസ്. മുല്ലപ്പെരിയാർ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com