കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി...
ബോസ് കൃഷ്ണമാചാരി
ബോസ് കൃഷ്ണമാചാരിSource: Files
Published on
Updated on

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.

ബോസ് കൃഷ്ണമാചാരി
"അവർക്ക് വേണ്ടത്ര എക്സ്പീരിയൻസ് ഇല്ല"; രാഹുലിനെ പിന്തുണച്ച ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. ബിനാലെയുടെ വളർച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ബിനാലെകളിലും നിറസാന്നിധ്യമായിരുന്നു. ബിനാലെ പുരോഗമിക്കുന്നതിനിടെയാണ് രാജി. ബിനാലെ ചെയർപേഴ്സണ്‍ വി. വേണുവാണ് ബോസിന്‍റെ രാജിക്കാര്യം അറിയിച്ചത്.

പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികൾ ബിനാലെ അധികൃതർ ആരംഭിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com