പാലക്കാട്: പുതുനഗരത്ത് പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ചത് ഗ്യാസ് സിലിണ്ടറോ വീട്ടുപകരണമോ അല്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം ഗ്യാസ് സിലണ്ടറോ, വീട്ടിലെ ഉപകരണങ്ങളോ അല്ല പൊട്ടിതെറിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് സ്ക്വാഡും , ഫോറൻസിക് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്ത് എത്തും.
അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.