മട്ടാഞ്ചേരിയിൽ പരി​ഭ്രാന്തി പരത്തി ബുൾഡോഗുകൾ

മൂന്ന് മണിക്കൂറോളമാണ് നാട്ടുകാരെ ബുൾഡോഗുകൾ പരിഭ്രാന്തരാക്കിയത്
മട്ടാഞ്ചേരിയിൽ പരി​ഭ്രാന്തി പരത്തി ബുൾഡോഗുകൾ
Published on: 
Updated on: 

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ ആശങ്കയായി ബുൾഡോഗുകൾ. മൂന്നാം ഡിവിഷനിലെ വീടുകളിൽ ഇന്ന് രാവിലെ ഏഴുമണി മുതലാണ് അക്രമാസക്തരായ നായകൾ കയറിയിറങ്ങിയത്. മൂന്ന് മണിക്കൂറോളമാണ് നാട്ടുകാരെ ബുൾഡോഗുകൾ പരിഭ്രാന്തരാക്കിയത്.

മട്ടാഞ്ചേരിയിൽ പരി​ഭ്രാന്തി പരത്തി ബുൾഡോഗുകൾ
മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

നാട്ടുകാർ ഉടൻ തന്നെ കൗൺസിലറേയും പൊലീസിനെയും വിവരമറിയിച്ചിരുന്നു. കൗൺസിൽ ഓഫീസിന്റെ കോംമ്പൗണ്ടിൽ നായകൾ കയറിയതോടെ പൂട്ടി ഇടുക ആയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് രാവിലെ 10 മണിയോടെ ഡോഗ് സ്കോഡെത്തി നായകളെ കൊണ്ടുപോയി.

News Malayalam 24x7
newsmalayalam.com