
വയനാട്: സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ജെആർപി പ്രസിഡന്റ് സി.കെ. ജാനുവിൻ്റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനാണ് ജെആർപിയുടെ തീരുമാനം. പാർട്ടിയെ പ്രവർത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങാനും കീഴ്ഘടകള്‍ക്ക് നിർദേശം നല്‍കിയതായി ജെആർപി അറിയിച്ചു.
"ഒരു മുന്നണിയില്‍ നില്‍ക്കുക എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണല്ലോ. കേന്ദ്രത്തിന്റെ ഒരു സംവിധാനത്തിലും ആ രീതിയിലുള്ള പരിഗണന നല്‍കിയില്ല," സി.കെ. ജാനു പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്തും ജെആർപി ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്ക് എന്‍ഡിഎ പരിഗണന നല്‍കിയില്ലെന്ന് ജാനു വിമർശിച്ചിരുന്നു. 2016ലാണ് ജാനു സ്വന്തം പാർട്ടി രൂപീകരിച്ചത്. ബിഡിജെഎസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയായിരുന്നു പാർട്ടി രൂപീകരണം. എന്നാല്‍ പിന്നീട് ബിഡിജെഎസ് കൂടി ഉള്‍പ്പെട്ട എന്‍ഡിഎയില്‍ ചേരുകയായിരുന്നു.