പിഎം ശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം, വിദ്യാഭ്യാസമന്ത്രി കൺവീനർ

മന്ത്രിമാരായ റോജി എം. ജോൺ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരാണ് മറ്റ് അം​ഗങ്ങൾ
പിഎം ശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം, വിദ്യാഭ്യാസമന്ത്രി കൺവീനർ
Source: Files
Published on
Updated on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ഉപസമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഉപസമിതി രൂപീകരിച്ച് സർക്കാർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ സമിതിയുടെ കൺവീനർ ആകും. നാലംഗങ്ങളാണ് സമിതിയിലുള്ളത്. മന്ത്രിമാരായ റോജി എം. ജോൺ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരാണ് മറ്റ് അം​ഗങ്ങൾ. പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

അതേസമയം, പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുകയാണ് യൂത്ത് ലീഗ്. പിഎം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയിൽ പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങൾക്ക് ഘടകവിരുദ്ധമായ, ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാണ് പ്രമേയത്തിലുള്ളത്.

പിഎം ശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം, വിദ്യാഭ്യാസമന്ത്രി കൺവീനർ
ഡിഎംകെയെ കൈവിട്ട് മുസ്ലീംലീഗ്; ഇനി വിജയ്‌യുടെ ടിവികെയ്ക്കൊപ്പം

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാൻഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയത്. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണം. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

News Malayalam 24x7
newsmalayalam.com