അധിക ചെലവ്, കാലതാമസം, കൃത്യത ഇല്ലായ്മ; പിണറായി സർക്കാർ കാലത്ത് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ കെടുകാര്യസ്ഥതയെന്ന് സിഎജി റിപ്പോർട്ട്

കൃത്യമായ പഠനവും നിയമസാധുതയുമില്ലാത്തതിനാൽ ടൂറിസം വകുപ്പിന്റെ പദ്ധതികൾ ലക്ഷ്യം കണ്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
അധിക ചെലവ്, കാലതാമസം, കൃത്യത ഇല്ലായ്മ; പിണറായി സർക്കാർ കാലത്ത്  പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ കെടുകാര്യസ്ഥതയെന്ന് സിഎജി റിപ്പോർട്ട്
Published on: 
Updated on: 

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ പാഴ്‌ച്ചെലവും കെടുകാര്യസ്ഥതയുമെന്ന് സി എ ജി റിപ്പോർട്ട്. കേരള റോഡ് ഫണ്ട് ബോർഡ് കരാറുകൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തി, കരാറുകാർക്ക് 1.35 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അധികമായി നൽകി. കൃത്യമായ പഠനവും നിയമസാധുതയും ഇല്ലാത്തതിനാൽ ടൂറിസം വകുപ്പിന്റെ പദ്ധതികൾ ലക്ഷ്യം കണ്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്.

അധിക ചെലവ്, കാലതാമസം, കൃത്യത ഇല്ലായ്മ; പിണറായി സർക്കാർ കാലത്ത്  പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ കെടുകാര്യസ്ഥതയെന്ന് സിഎജി റിപ്പോർട്ട്
ആരോഗ്യ രംഗത്തെ പ്രതിസന്ധിക്ക് പിന്നിൽ രഹസ്യ അജണ്ടയെന്ന് പ്രതിപക്ഷം; അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള മരുന്നില്ലെന്ന് കെ. മുരളീധരൻ

വീഴ്ച വരുത്തിയതിൻ്റെ ഫലമായി 21.33 കോടി രൂപയുടെ അധിക ചെലവുണ്ടായെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. 2024 മാർച്ചിൽ അവസാനിച്ച കാലയളവിലേതാണ് റിപ്പോർട്ട്. ചരക്ക് സേവന നികുതികൾ സമർപ്പിക്കുന്നതിൽ കാലതാമസവും കൃത്യത ഇല്ലായ്മയും കണ്ടെത്തി. കരാറുകാർക്ക് 1.35 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അധികമായി നൽകിയെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അധിക ചെലവ്, കാലതാമസം, കൃത്യത ഇല്ലായ്മ; പിണറായി സർക്കാർ കാലത്ത്  പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ കെടുകാര്യസ്ഥതയെന്ന് സിഎജി റിപ്പോർട്ട്
'പ്രാഗി'ലേക്ക് പറന്നത് പണിയായി; യാത്രാനുമതി നാല് രാജ്യങ്ങളിൽ മാത്രം, മന്ത്രിയെ വെട്ടിലാക്കി രേഖകൾ പുറത്ത്

ടൂറിസം വകുപ്പിലെ പദ്ധതികളിലും വീഴ്ചയെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. ടൂറിസം ഡയറക്ടറേറ്റിലെ പല പദ്ധതികളും ലക്ഷ്യം കാണാതെ പോയി. പദ്ധതികൾക്ക് സാധ്യതാ പഠനങ്ങളുടെയും നിയമപരമായ അംഗീകാരങ്ങളുടെയും അഭാവം. അംഗീകാരം ഇല്ലാതെ നിർമിച്ച പാലങ്ങളും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ ഉപയോഗശൂന്യമായി. ബോട്ട് ജെട്ടികളും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

News Malayalam 24x7
newsmalayalam.com