‘കാലിഫോർണിയൻ സൺഷൈൻ’, ഓറഞ്ച് നിറമുള്ള എൽഎസ്‌ഡി; കേരളത്തിൽ ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടെത്തിച്ച ലഹരി മരുന്ന് പിടികൂടി

കൊറിയർ മുഖേനയാണ് ഈ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.
californian sunshine drug bust in Thrissur
Published on
Updated on

വാടാനപ്പള്ളി: തൃശൂർ വാടാനപ്പള്ളിയിൽ എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ വൻ രാസലഹരി വേട്ടയിൽ പിടികൂടിയത് നെതർലൻഡിൽ നിന്നെത്തിക്കുന്ന അതിമാരകമായ മയക്കുമരുന്ന്. ക്രിസ്മസ്, പുതുവത്സര വിപണി ലക്ഷ്യമിട്ട്, കേരളത്തിലേക്ക് വിദേശത്ത് നിന്നെത്തിച്ച ‘കാലിഫോർണിയൻ സൺഷൈൻ’ എന്ന എൽഎസ്‌ഡി വിഭാഗത്തിൽപ്പെടുന്ന രാസലഹരിയാണ് പിടികൂടിയത്. കൊറിയർ മുഖേനയാണ് ഈ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

അന്താരാഷ്ട്ര വിപണിയിൽ ആയിരം ഡോളറോളം വിലവരുന്ന ‘കാലിഫോർണിയൻ സൺഷൈൻ’ എന്ന വിഭാഗത്തിൽപ്പെടുന്ന പ്രത്യേകതരം എൽഎസ്‌ഡി സ്റ്റാംപുകളാണിത്. വാടാനപ്പള്ളിയിൽ നിന്ന് അമ്പതിൽപരം സ്റ്റാമ്പുകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

californian sunshine drug bust in Thrissur
"ഞാൻ മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറിയതിനാൽ സുനാമി വല്ലതും സംഭവിച്ചോ?"; മുസ്ലീം വിരുദ്ധ പരാമർശം നടത്തിയിട്ടില്ല, കുറ്റപ്പെടുത്തിയത് ലീഗിനെ മാത്രമെന്ന് വെള്ളാപ്പള്ളി നടേശൻ | EXCLUSIVE

നെതർലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വൻ ലഹരി മാഫിയയാണ് ഇതിനുപിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് തളിക്കുളം സ്വദേശി സംഗീതിനെ (28) എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന വൻലഹരി മാഫിയയിലെ കണ്ണിയാണ് പിടിയിലായത്.

californian sunshine drug bust in Thrissur
ജനവാസ മേഖലയിലെ കടുവാ സാന്നിധ്യം; പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

'കാലിഫോർണിയ സൺഷൈൻ' ചരിത്രം

'കാലിഫോർണിയ സൺഷൈൻ' എന്നത് 1960കളുടെ അവസാനത്തിലും 1970കളുടെ തുടക്കത്തിലും, 'ബ്രദർഹുഡ് ഓഫ് എറ്റേണൽ ലവ്' എന്ന ലഹരി മാഫിയാ സംഘം യൂറോപ്യൻ രാജ്യങ്ങളിൽ വിതരണം ചെയ്തുവന്ന ഓറഞ്ച് നിറത്തിലുള്ള എൽഎസ്‌ഡി ലഹരി മരുന്നാണ്.

എൽഎസ്‌ഡി വിഭാഗത്തിൽ പെടുന്ന ആസിഡാണിത്. ഇത് സ്റ്റാംപ് പേപ്പറിൽ അടങ്ങിയിട്ടുണ്ടാകും. പൊതുവെ ചെറിയ ഓറഞ്ച് നിറത്തിലുള്ള ഗുളികകളാണിത്. എന്നാൽ പലപ്പോഴും സൂര്യൻ്റെ ഡിസൈനുള്ള സ്റ്റാംപുകളായും ഇവ വിതരണം ചെയ്യാറുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com