കൊച്ചി: വ്യാജ ട്രേഡ് ആപ്പിലൂടെ ക്യാപിറ്റലിക്സ് ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 500 കോടിയോളം രൂപയെന്ന് കണ്ടെത്തൽ. ഇതിലൂടെ കേരളത്തിൽ മാത്രം 400ൽ അധികം പേർക്ക് പണം നഷ്ടമായി. കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
നിർണായക കണ്ടെത്തലിനെ തുടർന്ന് പണം നഷ്ടപ്പെട്ടവരെ കണ്ടെത്താൻ കൊച്ചി സൈബർ പൊലീസ് ശ്രമം ആരംഭിച്ചു. അതേസമയം, പണം നഷ്ടപ്പെട്ടവർ പരാതി പറയാൻ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തട്ടിപ്പുകാരുടെ ഒരു നമ്പറിൽ നിന്ന് മാത്രം കേരളത്തിലേക്ക് 400 ഓളം ഫോൺ കോളുകളാണ് വരുന്നത്. സൈപ്രസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് അന്വേഷണസംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.