കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു; ദമ്പതികൾ രക്ഷപെട്ടത് അത്ഭുതകരമായി

കുറുപ്പുംതറയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു.
കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു
കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണുSource: News Malayalam 24x7
Published on: 
Updated on: 

കോട്ടയം: കുറുപ്പുംതറയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു. കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ കുറുപ്പന്തറ കടവ് തോട്ടിലായിരുന്നു അപകടം.

കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു
പേരിനൊരു കെട്ട് മാത്രം! സുരക്ഷ ലംഘിച്ച് ഇലക്ട്രിക്ക് പോസ്റ്റുമായി കെഎസ്ഇബി വാഹനം

നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാൻ വെട്ടത്തുള്ള ജോസിയുടെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു.

News Malayalam 24x7
newsmalayalam.com