കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനത്തിനാണ് കേസ്.
പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം എന്ന ക്യാപ്ഷനോടെയായിരുന്നു എൻ. സുബ്രഹ്മണ്യൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. ഇരുവരുടെയും എഐ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു.
അതേസമയം ചിത്രം എഐ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നിലെ വസ്തുത വൈകാതെ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് മറുപടിയില്ലെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.