തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭീഷണിയും ജാതി അധിക്ഷേപവും നടത്തിയതിൽ വെള്ളനാട് ശശിക്കെതിരെ കേസ്. വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റായ വെള്ളനാട് ശശിക്കെതിരെ പഞ്ചായത്ത് സെക്രട്ടറി സിന്ധുവാണ് പരാതി നൽകിയത്. വെള്ളനാട് ശശിക്കെതിരെ ആര്യനാട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
"നിയമവിരുദ്ധമായ കാര്യങ്ങൾ ആണെങ്കിലും പ്രസിഡൻ്റ് പറഞ്ഞാൽ ആ കാര്യങ്ങൾ ചെയ്തു കൊടുക്കണം. നിസാരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ പോലും, അത് പരിഹരിച്ച് ഒരുമിച്ച് പോകാൻ പ്രസിഡൻ്റ് തയ്യാറല്ല. നിയമപരമായ എന്തും കാര്യങ്ങൾക്കും വിട്ടുവിഴ്ച ചെയ്യാൻ ഞാൻ തയ്യാറാണ്" സിന്ധു പറഞ്ഞു.
ഞാൻ ഇവിടുന്ന് പോകണമെന്നാണ് പ്രസിഡൻ്റ് പറയുന്നത്. ഇവിടുന്ന് പോകാൻ പറ്റാത്തൊരു അവസ്ഥയിലാണ് ഉള്ളത്. സ്ററേഷനിൽ ചെന്ന് മൊഴി കൊടുത്തിട്ടുണ്ട്. വെള്ളനാട്ടിൽ ഇറങ്ങാൻ പാടില്ലെന്ന് ഭീഷണിപ്പെടുത്തി. പ്രസിഡൻ്റിന് എതിരായി ആരെങ്കിലും മൊഴി കൊടുത്താൽ അവരെ കുത്തിക്കീറുമെന്ന് പറഞ്ഞുവെന്നും സിന്ധു വ്യക്തമാക്കി.