തൃശൂർ: യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ കേസെടുത്തതിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ. തൃശൂർ കുന്നംകുളം വടക്കാഞ്ചേരി റൂട്ടിലെ സ്വകാര്യ ബസുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.
കുന്നംകുളം വടക്കാഞ്ചേരി റൂട്ടിലോടുന്ന പിവിടി ബസിലെ കണ്ടക്ടർ നെല്ലുവായ് സ്വദേശി അനൂപിനെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. മങ്ങാട് ഭാഗത്ത് വച്ച് ബസിൽ ഉണ്ടായിരുന്ന ഒരു യുവതിയും കണ്ടക്ടറും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് ബസിൽ നിന്ന് ഇറങ്ങിപ്പോയ യുവതിയും കുടുംബവും നൽകിയ പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുക്കുകയായിരുന്നു.