മാനഹാനി ആസ്വദിച്ച നീചരോട് പറയൂ, 'വാഹ് ഷാംപി വാഹ്'; രാജ്യത്ത് ഹിറ്റായ വൈറൽ മീമുകൾക്ക് പിന്നിലൊരു അവിഹിത കഥയുണ്ട്!

ഇന്ത്യക്കാരനായിട്ടും 'വാഹ് ഷാംപി വാഹ്' (Waah Shampy Waah) മീമുകളുടെ അർത്ഥം ഇതേവരെ മനസിലാക്കിയില്ലെങ്കിൽ അതൽപ്പം നാണക്കേടാണേ!
Story behind waah shampy waah meme
Published on

ഡൽഹി: നിങ്ങളൊരു ഇന്ത്യക്കാരനായിട്ടും 'വാഹ് ഷാംപി വാഹ്' (Waah Shampy Waah) മീമുകളുടെ അർത്ഥം ഇതേവരെ മനസിലാക്കിയില്ലെങ്കിൽ അതൽപ്പം നാണക്കേടാണേ! കടുകട്ടിയും... ജുഗുപ്സാവഹവുമായ ഒരു വാക്കായിട്ടൊന്നും ഇതിനെ മനസിലാക്കണമെന്നില്ല. ഇന്ത്യക്കാരായ നെറ്റിസൺസിന് ഇടയിലെ പ്രണയിതാക്കൾക്കും ദമ്പതിമാർക്കും സുഹൃത്തുക്കൾക്കും ഇടയിലെ വഞ്ചകരുടെ വായടപ്പിക്കാനായി, ബ്ലാക്ക് ഹ്യൂമർ പോലെ ഈ വാക്ക് പ്രയോഗിക്കാം.

അൽപ്പം ഡബിൾ മീനിങ്ങോടെ പരിഹാസ രൂപത്തിൽ ട്രോളാൻ ഉദ്ദേശിക്കുന്നവരേ ഈ വാക്കിൻ്റെ അർത്ഥം തിരയേണ്ടതുള്ളൂ. സംഗതി അൽപ്പം 18+ ആണ്. അർത്ഥമൊന്നും അറിയാതെ അസ്ഥാനത്ത് പ്രയോഗിക്കാൻ പോയാലും പണി പാളും, അടി വാങ്ങി കൂട്ടാം!

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലുള്ള 'വാഹ് ഷാംപി വാഹ്' മീമുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ആദ്യമൊരു സംഭവ കഥ പറഞ്ഞ് തുടങ്ങാം. ഇത് അൽപ്പം കണ്ണീരിൻ്റെ നനവുള്ളൊരു അവിഹിത കഥയാണ് കൂട്ടരേ...

Story behind waah shampy waah meme
ജെമിനി എഐ സാരീ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നോ? വിൻ്റേജ് ട്രെൻഡിന് പിന്നിൽ അപകടം പതിയിരിപ്പുണ്ട്

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു സ്ത്രീ തൻ്റെ ഭർത്താവിന് മറ്റൊരു സ്ത്രീക്കൊപ്പം അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തുകയും കയ്യോടെ പിടികൂടുന്നതുമായ ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം ഒരു മുറിയിൽ നിന്ന് പിടികൂടിയതോടെ ഭാര്യയുടെ ഹൃദയം തകർന്നിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് മൊബൈൽ ഫോൺ ഓണാക്കി ഇരുവരുടെയും 'തുണിയുടുക്കാത്ത ആ സംഭവ സത്യത്തിൻ്റെ' ദൃശ്യങ്ങൾ പകർത്തുകയാണ് സ്ത്രീ ആദ്യം ചെയ്തത്. പിന്നാലെ ഭർത്താവുമായി ഭർത്താവുമായി പൊരിഞ്ഞ വാക്കുതർക്കവും ആരംഭിച്ചു.

ഇതിനിടയിൽ ഭർത്താവിൻ്റെ രഹസ്യക്കാരിയായ സ്ത്രീയുടെ മുഖം ക്യാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ, ആ വീഡിയോ റെക്കോർഡ് ചെയ്യരുതെന്ന് ഭർത്താവ് അവളോട് അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള സ്ത്രീയുടെയും അവളുടെ ഐഡൻ്റിറ്റിയേയും സംരക്ഷിക്കാൻ ഭർത്താവ് കിണഞ്ഞ് പരിശ്രമിക്കുന്നത് കണ്ട... ആ ഭാര്യയുടെ ഹൃദയം വീണ്ടും പല കഷ്ണങ്ങളായി നുറുങ്ങി. ഒന്നും മിണ്ടാനാകാതെ ദുഃഖിതയായ നിന്ന ആ ഭാര്യയുടെ തൊണ്ടയിൽ നിന്നും ഗദ്ഗദത്തോടെ പുറത്തുവന്ന വാചകമായിരുന്നു 'വാഹ് ഷാംപി വാഹ്'.

Story behind waah shampy waah meme
"മറച്ചുവച്ച മറുക് എഐ ചിത്രത്തിൽ"; ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

ഈ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയെ കാഴ്ചക്കാരെ കണ്ടെത്തി. ഭർത്താവുമായുള്ള തർക്കത്തിനിടയിൽ ഉത്തരംമുട്ടി നിന്ന ഭാര്യയുടെ വായിൽ നിന്ന് വീണ ആ മൂന്ന് വാചകങ്ങൾ... പിന്നാലെ ട്രെൻഡിങ് മീമുകളുടെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതോടെ അവിഹിത കഥകൾക്കിടയിലും അല്ലാതെയുമൊക്കെ 'വാഹ് ഷാംപി വാഹ്' ഇന്ത്യക്കാരുടെ പ്രധാന ട്രോളായി പരിണമിച്ചു. കൂടെ നിന്ന് ചതിക്കുന്നവരെ നേരിടാൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് 'വാഹ് ഷാംപി വാഹ്' എന്ന വാചകമാണ്.

അതേസമയം, പങ്കാളിയുടെ വഞ്ചനാപരമായ ഒരു പ്രവർത്തിയെ (വിവാഹേതര ബന്ധം) പ്രതിരോധിക്കാൻ ഒരു സ്ത്രീ പ്രയോഗിച്ച ഒരു പ്രയോഗത്തെ പുതുതലമുറ ചിരിച്ചുതള്ളാനുള്ളൊരു മീം മാത്രമാക്കി മാറ്റിയതിനേയും സോഷ്യൽ മീഡിയയിൽ ഒരുകൂട്ടം ആളുകൾ വിമർശിക്കുന്നുണ്ട്. "ജീവിതം വളരെ ചെറുതാണ്. തർക്കിക്കുമ്പോൾ ചുമ്മാ വാദിച്ച് ജയിക്കാൻ വേണ്ടി മാത്രം 'വാഹ് ഷാംപി വാഹ്' എന്നും പറഞ്ഞ് രക്ഷപ്പെടരുത്," എന്നാണ് ഒരാളുടെ വിമർശനം.

Story behind waah shampy waah meme
സിനിമാ കഥകളെ വെല്ലുന്ന വ്യാജ പ്രണയകഥ, രാഹുല്‍-അശ്വതി ചേച്ചി ജീവിത കഥ വിശ്വസിച്ച് ആശംസാ സന്ദേശങ്ങള്‍ അയയ്ക്കുന്നവര്‍ ഇപ്പോഴും

"ഇനി ജോലി സ്ഥലത്തെ ചരടുവലികളിലും.. ഫേവറിസത്തിലും മനം മടുത്തവർക്കും.. കടുത്ത വാക്കുകളിൽ പ്രതികരിക്കാതെ, 'വാഹ് ഷാംപി വാഹ്' എന്നും മാത്രം പ്രതികരിക്കാം. അതിലൂടെ ഭാവിയിലെ കടുത്ത നടപടികളിൽ നിന്ന് തലയൂരാം," എന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി.

ഇനി റിലേഷൻഷിപ്പിലേക്ക് വരുമ്പോൾ സ്വന്തം കൂട്ടുകാരനോ കൂട്ടുകാരിയോ, സുഹൃത്തിൻ്റെ അറിവില്ലാതെ പ്രണയിതാവ്/ പങ്കാളിക്കൊപ്പം കറങ്ങി നടക്കുന്നതും വഞ്ചിക്കുന്നതും നേരിൽക്കണ്ട് ബോധ്യപ്പെട്ടാലും ഇനി നിങ്ങൾക്ക് ധൈര്യമായി പറയാം 'വാഹ് ഷാംപി.. വാഹ്' എന്ന്!

Story behind waah shampy waah meme
അബുദബിയില്‍ 15 ഭാര്യമാര്‍ക്കും 30 മക്കള്‍ക്കും 100 പരിചാരകര്‍ക്കുമൊപ്പം വന്നിറങ്ങിയ ആഫ്രിക്കന്‍ രാജാവ്; വൈറലായി വീഡിയോ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com