നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്
നൂറനാട്ടെ സിപിഐഎം കുടിയൊഴിപ്പിക്കൽ
നൂറനാട്ടെ സിപിഐഎം കുടിയൊഴിപ്പിക്കൽ Source: News Malayalam 24x7
Published on
Updated on

ആലപ്പുഴ നൂറനാട്ടെ സിപിഐഎം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിന് എതിരെയാണ് കേസെടുത്തത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടവർ നൽകിയ പരാതിയിൽ ആണ് കേസ്.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട പുതിയ താമസക്കാരായ റജബ് നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അതേസമയം, എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഐഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഐഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. പിന്നാലെ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ രംഗത്തെത്തിയിരുന്നു. സിപിഐഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്ഥലം ഉടമ ജമാൽ പറഞ്ഞത്.

നൂറനാട്ടെ സിപിഐഎം കുടിയൊഴിപ്പിക്കൽ
ട്രാക്ടർ യാത്ര വിവാദം: എഡിജിപി എം. ആർ. അജിത് കുമാറിന് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്

സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജമാല്‍ പറഞ്ഞിരുന്നു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കിയിരുന്നു.

30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്. എന്നാൽ സിപിഐഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറയുന്നു. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിച്ചു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയതെന്നും ജമാൽ പറയുന്നു.

Related Stories

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ആർ. ശ്രീലേഖയുടെ പേര് എഫ്ഐആറിലില്ല; പൊലീസ് നിലപാട് പുനഃപരിശോധിക്കണമെന്ന് വി.കെ. പ്രശാന്ത്
"സമൂഹത്തിലെ സൗഹാർദത്തെ തകർക്കും"; മന്തി പരസ്യത്തിലെ ശ്രീകൃഷ്ണ ചിത്രത്തിൽ നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി
റാന്നിയിലെ പോളിങ് കുറഞ്ഞതിൽ സ്ഥാനാർത്ഥികളെ വിമർശിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്യേണ്ടി വന്നെന്ന് വി. കുഞ്ഞികൃഷ്ണൻ; സ്ഥലം ഉടമയ്ക്ക് സിപിഐഎമ്മിൻ്റെ ഭീഷണിയെന്ന് ആരോപണം
News Malayalam 24x7
newsmalayalam.com