നാലാം ക്ലാസ് വിദ്യാർഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപം; ആലപ്പുഴയിൽ പ്രധാനാധ്യാപികയ്‌‌ക്കെതിരെ കേസ്

സംഭവം അറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷകർത്താവിനെയും പ്രധാനാധ്യപിക ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്
caste discrimination, alappuzha
എഫ്ഐആർ പകർപ്പ്Source: News Malayalam 24x7
Published on

ആലപ്പുഴ: ജാതി അധിക്ഷേപ പരാതിയിൽ അധ്യാപികക്കെതിരെ കേസ്. പേർകാട് എംഎസ്‌സി എൽപി സ്കൂളിലെ പ്രധാന അധ്യാപിക ഗ്രേസിക്കെതിരെ ആണ് കേസ്. നാലാം ക്ലാസ്സ് വിദ്യാർഥിയെ പുലയനെന്നും കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസാണ് കേസെടുത്തത്.

ബാലാവകാശ കമ്മീഷനിലും കുട്ടിയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. ഒരു ദിവസം മുഴുവൻ മകനെ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. മറ്റുള്ള കുട്ടികളും അധ്യാപകരും കേൾക്കെ "നീ കറുമ്പനല്ലേ, കറുത്ത് കരിങ്കുരങ്ങിനെപോലെയല്ലേ ഇരിക്കുന്നത്. നിന്നെയൊക്കെ പഠിപ്പിച്ചിട്ടും കാര്യമില്ല. നീയൊക്കെ പുലയന്മാരല്ലേ" എന്നിങ്ങനെ അധിക്ഷേപങ്ങൾ നടത്തിയതായി അമ്മ പരാതിയിൽ പറയുന്നു.

caste discrimination, alappuzha
ആദ്യം പൂച്ചയ്ക്ക് ഭക്ഷണം നല്‍കി, പിന്നെ കൊന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടു; യുവാവിനെതിരെ കേസെടുത്തു

സംഭവം ചോദിക്കാൻ സ്‌കൂളിലെത്തിയ രക്ഷകർത്താവിനെയും പ്രധാനാധ്യപിക ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്."നിങ്ങളൊക്കെ ഇങ്ങനെയേ കാണിക്കൂ, നിങ്ങൾ ജാതിവെച്ച് കളിക്കുകയാണ്. നിങ്ങൾ എവിടെവേണമെങ്കിലും പരാതി കൊടുത്തോളു," പ്രധാനധ്യാപിക ഇങ്ങനെ പറഞ്ഞതായും പരാതിയിൽ കുറിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com