രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ കേസ്

അതിജീവിതയുടെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്
രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ കേസ്
Published on
Updated on

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർക്കെതിരെ കേസ്. അതിജീവിതയുടെ പരാതിയിലാണ് യൂട്യൂബർക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.

jinoos 2.0 എന്ന യൂട്യൂബ്-ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയായ തൻ്റെ പേര് വെളിപ്പെടുത്തിയെന്നാണ് യുവനടിയുടെ പരാതി. ഏപ്രിൽ രണ്ടിനാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് പൊതുസമൂഹത്തിൻ്റെ മുമ്പിൽ തന്നെ അപമാനിക്കാനാണെന്നും യുവ നടി നൽകിയ പരാതിയിൽ പറയുന്നു.

രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ കേസ്
"നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു"; രഞ്ജിത്തിന് എതിരായ പീഡന കേസിൽ പ്രതികരിച്ച് 'അമ്മ'

അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകമാണ്. എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. ഇതിനായി രഞ്ജിത്തിനെ കോടതിയിൽ നേരിട്ട് ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് എസ്ഐടിയുടെ നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com