മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇളവ്

ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇളവ്
Published on: 
Updated on: 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്. ഇതോടെ വിചാരണ നടപടികളുടെ സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് മ്യൂസിയം ജങ്ഷന് സമീപം വാഹനമിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അന്ന് സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനായിരുന്നു കാറോടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇളവ്
"പത്മജ പാർട്ടിയെ വഞ്ചിച്ചയാൾ, മാപ്പ് പറയാൻ തയ്യാറാവണം"; കടുത്ത നിലപാടുമായി അലോഷ്യസ് സേവ്യർ

മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അപകടത്തിന് പിന്നാലെ രക്തപരിശോധന വൈകിയതും കേസിൽ വിവാദമായിരുന്നു. കേസിൽ ആദ്യം ചുമത്തിയിരുന്ന മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് 2023 ഏപ്രിലിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.