

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അധിക്ഷേപിച്ച് പരാമർശം നടത്തിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മഹിളാ മോർച്ച നാളെ പരാതി നൽകും. പ്രധാനമന്ത്രിയെയും മാതാവിനെയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ജാൻമണിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഉന്നത പോലീസ് മേധാവി പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം. അതിനിടെ പരാമർശത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ജാൻമണി രംഗത്തെത്തിയിരുന്നു.
ഇതിന് പ്രതികരണമായി ബിജെപി രംഗത്തെത്തി. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ബിജെപി പറഞ്ഞു. ഭാഷാപരിമിതിയല്ല ജാൻമണിയുടെ പ്രശ്നം. ബോധപൂർവമായ അധിക്ഷേപമാണ് ഉണ്ടായതെന്നും ബിജെപി ആരോപിച്ചു.