വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് പോകും! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കുന്നു

പിഴ കുടിശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source: Meta AI
Published on: 
Updated on: 

കൊച്ചി: സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കുന്നു. വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതാണ് ഭേദഗതി. ഒരു ചലാൻ കിട്ടിയാൽ 45 ദിവസത്തിനുള്ളിൽ പിഴ ഒടുക്കണം. പിഴ കുടിശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും.

2026 ജനുവരി 1 മുതൽക്കാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നൽകും. അതിനുശേഷം കർശന നടപടി സ്വീകരിക്കും. പിഴ കുടിശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
"പുസ്തകം മുന്നോട്ടുവയ്ക്കുന്നത് ഒരു രാഷ്‌ട്രീയം"; 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' രചയിതാക്കൾക്ക് പിന്തുണയുമായി ഇന്ദു മേനോൻ

കുടിശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും എന്നിങ്ങനെ കർശന നിയമങ്ങളാണ് പ്രാബല്യത്തിൽ വരിക.

പ്രതീകാത്മക ചിത്രം
"ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നത് പ്രതിപക്ഷ നേതാവ്"; വി.ഡി. സതീശനെതിരെ എ.കെ. ബാലൻ