പിടി തരുമോ കൊമ്പാ, മൂന്നാംനാളും ദൗത്യം ദുഷ്കരം; നടുത്തുരുത്തി ഭാഗത്ത് നിലയുറപ്പിച്ച് ചക്കക്കൊമ്പൻ

ചക്കക്കൊമ്പൻ സ്വമേധയാ 301 കോളനി പ്രദേശത്തേക്ക് നീങ്ങുന്നത് കാത്ത് ദൗത്യസംഘം.
Chakkakomban' mission is difficult
ചക്കക്കൊമ്പൻ ദൗത്യം ദുഷ്കരം
Published on: 
Updated on: 

ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാംനാളും ദുഷ്കരമായി തുടരുകയാണ്. ഇന്ന് രാവിലെ ദൗത്യം പുനരാംരംഭിച്ചിട്ടുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട നടുത്തുരുത്തി ഭാഗത്ത് ആന നിലയുറപ്പിച്ച നിലയിലാണ് ഉള്ളത്. പന്നിയാർ മേഖലയിലേക്ക് കടക്കാതിരിക്കാനാണ് ദൗത്യസംഘം നോക്കുന്നത്. ഇത് തടയാന്‍ ഒരു ബോട്ട് ടീം പുറപ്പെട്ടിട്ടുണ്ട്.

301 കോളനി പ്രദേശത്തേക്ക് എത്തിയാൽ മാത്രമാവും മയക്കുവെടി വെക്കാനാവുക. സ്വമേധയാ ആന പ്രദേശത്തേക്ക് നീങ്ങുന്നത് കാത്താണ് ദൗത്യസംഘം ഇപ്പോഴുള്ളത്. ഇന്നലെ അവസാനമായി കണ്ടെത്തിയ സ്ഥലത്ത് ചക്കക്കൊമ്പന്‍ അധിക ദൂരം പോയിട്ടില്ല. ഇന്നലെ രാത്രിയും ഇവിടെ തന്നെ ആയിരുന്ന ആന.

Chakkakomban' mission is difficult
ചക്കക്കൊമ്പന് റേഡിയോ കോളർ! ദൗത്യം മൂന്നാം ദിനത്തിലേക്ക്; ചിന്നക്കനാലിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ

രണ്ടുദിവസമായി തുടരുന്ന ദൗത്യത്തില്‍ ആന അക്രമകാരി ആകുന്നതും മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമാകുന്ന സ്ഥലത്ത് ആന എത്താത്തതുമാണ് വെല്ലുവിളിയാകുന്നത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യം നിർത്തിവയ്ക്കാനാണ് തീരുമാനം.

ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. ആദ്യദിനത്തില്‍ വെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കൊമ്പന്‍ ഇന്നലെ ശാന്തനായിരുന്നു.

Chakkakomban' mission is difficult
ഇടഞ്ഞ് നിൽക്കുന്നവരുടെ നിലപാട് മയപ്പെടുത്തും? പത്മജയുടേയും പത്മിനിയുടേയും കോൺഗ്രസ് പ്രവേശനം അധികം വൈകില്ലെന്ന് സൂചന