

ഇടുക്കി : ചക്കക്കൊമ്പന് ആരോഗ്യവാനാണെന്നും ജനുവരിയോടെ വീണ്ടും ദൗത്യം ആരംഭിക്കാന്‍ ശ്രമിക്കുമെന്നും കോട്ടയം സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ ഐഎഫ്എസ്. ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ച പുല്ല് അപ്പോഴേക്ക് ഉണങ്ങുമെന്നും അനുകൂല കാലാവസ്ഥ ആകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മയക്കം മാറിയതോടെ ഇനി ചക്കക്കൊമ്പന്റെ നീക്കം വേഗത്തിലാകുമെന്നും രാത്രിയില്‍ പൂര്‍ണമായി നിരീക്ഷിച്ചുവെന്നും അരിക്കൊമ്പനേക്കാള് ആരോഗ്യവാനാണ് ചക്കക്കൊമ്പനെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, ചക്കക്കൊമ്പന് ഇന്ന് രാവിലെ ആനയിറങ്കല്‍ ഡാമിന്റെ തീരത്ത് പുതുപ്പരട്ട് ഭാഗത്തെത്തി വെള്ളം കുടിച്ചു.
ആനയുടെ ശരീരത്തിൽ രണ്ട് മയക്കുവെടി ഡാർട്ടുകൾ ഇപ്പോഴും കാണാം. ആന ഇത് നീക്കം ചെയ്യാനായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.