ചാല സ്വർണക്കവർച്ച: ഗൂഢാലോചന നടന്നത് ജയറാമിൻ്റെ ജ്വല്ലറിയിൽ വച്ച്, കൊള്ളയ്ക്ക് കാരണം ബിസിനസ് പക

ബിസിനസ് കുടിപ്പക കാരണം നന്ദകുമാറിനെ സാമ്പത്തികമായി തകർക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ചാല സ്വർണക്കവർച്ച: ഗൂഢാലോചന നടന്നത് ജയറാമിൻ്റെ ജ്വല്ലറിയിൽ വച്ച്, കൊള്ളയ്ക്ക് കാരണം ബിസിനസ് പക
Published on: 
Updated on: 

തിരുവനന്തപുരം: ചാല സ്വർണ്ണകവർച്ചയുടെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസം കസ്റ്റഡിയിലായ മാളവിക ജ്വല്ലറി ഉടമ ജയറാമിനും ആസൂത്രണത്തിൽ പങ്കെന്ന് പൊലീസ്. മാളവിക ജ്വല്ലറിയിൽവെച്ച് പ്രധാന പ്രതിയായ അമൂലുമായി ജയറാം കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് വിവരം. ബിസിനസ് കുടിപ്പക കാരണം നന്ദകുമാറിനെ സാമ്പത്തികമായി തകർക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചാലയിലെ ജ്വല്ലറി ഉടമ നന്ദകുമാറിനോട് അറസ്റ്റിലായ ജയറാമിനും ബിസിനസ് പക ഉണ്ടായിരുന്നു. നന്ദകുമാറിന്റെ ബിസിനസ് തകർക്കാൻ ജയറാം ലക്ഷ്യമിട്ടിരുന്നു. ബിസിനസ് നന്ദകുമാറിൽ മാത്രം കേന്ദ്രീകരിച്ചതായിരുന്നു പകയ്ക്ക് കാരണം.ഇത് സംബന്ധിച്ച ആലോചന തുടങ്ങിയത് ജയറാമിന്റെ മാളവിക ജ്വല്ലറിയിൽ വെച്ചാണെന്നും പൊലീസ് വെളിപ്പെടുത്തി.

ചാല സ്വർണക്കവർച്ച: ഗൂഢാലോചന നടന്നത് ജയറാമിൻ്റെ ജ്വല്ലറിയിൽ വച്ച്, കൊള്ളയ്ക്ക് കാരണം ബിസിനസ് പക
ചാല സ്വർണക്കവർച്ച കേസ്; മറ്റൊരു ജ്വല്ലറി ഉടമ കൂടി കസ്റ്റഡിയിൽ

കവർച്ചയ്ക്ക് ശേഷവും മാളവിക ജ്വല്ലറിയിൽ വച്ച് അമുലും ജയറാമും നേരിൽ കണ്ടിരുന്നു. പിടിക്കപ്പെടില്ലെന്ന പൂർണ വിശ്വാസത്തിലാണ് പ്രതികൾ പിരിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് കവർച്ചാ സംഘത്തിൻ്റെ മൊഴിയാണ് ഇരുവരേയും കുടുക്കിയത്.

വ്യാഴാഴ്ച രാത്രി 10.30-ഓടെ ചാലയിലെ വൈഷ്ണവി ജ്വല്ലേഴ്‌സ് അടച്ച ശേഷം സ്വർണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമ നന്ദകുമാറിനെ സഭാപതി കോവിൽ സ്ട്രീറ്റിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തടഞ്ഞുനിർത്തി ബാഗ് തട്ടിയെടുത്തത്.