ചാല സ്വർണക്കവർച്ച കേസ്; മറ്റൊരു ജ്വല്ലറി ഉടമ കൂടി കസ്റ്റഡിയിൽ

കവർച്ച കേസിൽ മറ്റ് ജ്വല്ലറി ഉടമകൾക്ക് കൂടി പങ്കുണ്ടെന്ന് സൂചന.
Another jewellery owner taken into custody in the Chala gold heist case
ചാല സ്വർണക്കവർച്ച കേസിൽ മറ്റൊരു ജ്വല്ലറി ഉടമ കൂടി കസ്റ്റഡിയിൽ
Published on: 
Updated on: 

തിരുവനന്തപുരം: ചാല സ്വർണ കവർച്ചക്കേസിൽ മറ്റൊരു ജ്വല്ലറി ഉടമ കൂടി അറസ്റ്റിൽ. മാളവിക ജ്വല്ലറി ഉടമ ജയറാമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാൾക്കും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

കേസിൽ സ്വർണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കൂടുതൽ പേർക്ക് പങ്കെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ജ്വല്ലറി ഉടമയായ നന്ദകുമാറിൻ്റെ ബിസിനസിലെ വളർച്ചയാണ് മറ്റ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാര ഏജൻ്റ് അമൂലാണ് കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Another jewellery owner taken into custody in the Chala gold heist case
വിദേശത്ത് പോകാൻ പണം നൽകി; കൊല്ലത്ത് വിസ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് രാജാണ് ഈ ക്വട്ടേഷന്‍ ഏറ്റെടുത്തത്. നന്ദകുമാറിൻ്റെ യാത്രാവിവരങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് സംഘത്തിന് കൈമാറിയത് രക്ഷപ്പെട്ട പ്രതിയായ ശ്രാവണാണ്. ആസൂത്രണമനുസരിച്ച് ബൈക്കിലെത്തിയ അനില്‍ പ്രസാദും വിനോദ് ആൻ്റണിയും ചേര്‍ന്ന് നന്ദകുമാറിൻ്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈ ഓവര്‍ വഴി ഹൈവേയ്ക്ക് സമീപമെത്തിയ ഇവര്‍ അവിടെ കാറുമായി കാത്തുനിന്നിരുന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെട്ടു. യാത്രാമധ്യേ ശ്രാവണും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ബംഗളൂരുവിലേക്കും അവിടെ നിന്ന് വയനാട്ടിലേക്കും നീങ്ങി. വയനാട്ടിലെത്തിയ പ്രതികള്‍ പരിചയക്കാരനായ റിസോര്‍ട്ട് ജീവനക്കാരന്‍ രാജീവിനെ വിളിച്ച് വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് താമസസൗകര്യം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളുടെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന പൊലീസ് സംഘം ശനിയാഴ്ച വൈകിട്ട് 5.45-ഓടെ വയനാട് പടിഞ്ഞാറത്തറയില്‍ വച്ച് ഇവരുടെ വാഹനം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ശ്രാവണ്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരന്‍ രാജീവിനെ ചോദ്യം ചെയ്ത ശേഷം തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. പ്രതികളുടെ വാഹനത്തിൽ നിന്ന് ഒരു ഗോള്‍ഡ് ബാര്‍ കണ്ടെടുത്തിട്ടുണ്ട്.

Another jewellery owner taken into custody in the Chala gold heist case
ബെഡിൽ ചത്ത എലിയും പൂച്ചകളും; പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

Related Stories

Amul, a native of Maharashtra, gave the contract for the robbery
Police have received a lead regarding the suspect in the Madurai Tanishq Jewellery robbery case
Police have no leads on the suspects in the Chala gold robbery case
ശ്രീകാര്യം കൊലപാതകം: അഭിറാമിനെ കൂടാതെ ഒരാളെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു? കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്