ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു
Published on
Updated on

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി നിയമിക്കും. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളെ തുടർന്നാണ് ബെന്നി തോമസ് രാജിവച്ചത്. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി.

ബന്ധുനിയമന വിവാദത്തിൽ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ച സംഭവത്തിൽ മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നുമായിരുന്നു പ്രതികരണം.

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു
പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി; സ്വതന്ത്ര മുന്നണി സഖ്യം അവസാനിപ്പിച്ചെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍

ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ തന്റെ വകുപ്പിൽ ആവശ്യമായിരുന്നുവെന്നും മന്ത്രി പറ‍ഞ്ഞിരുന്നു. ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമനം വിവാദമായതിന് പിന്നാലെ ജൂൺ ഏഴിനാണ് ബെന്നി തോമസ് രാജിവച്ചത്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്.

Related Stories

ലോക കേരള സഭ: ധൂര്‍ത്തില്ലാതെ നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്; തുടരില്ല, ഒരു രൂപ പോലും വകയിരുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി
ചേരിതിരിഞ്ഞ് തമ്മിലടിച്ച 'സൗഹൃദ സംഗമം'; പിളര്‍പ്പിന് വഴി തുറന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പരസ്യകലാപം
ഇഡി കേസ്: അതേപടി വിഴുങ്ങില്ലെന്ന് മുരളീധരന്‍, രേഖകള്‍ കൃത്യമെന്ന് സണ്ണി ജോസഫ്, 100 % തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യര്‍
മന്ത്രി സണ്ണി ജോസഫ്
News Malayalam 24x7
newsmalayalam.com