"തന്നെയും കുഞ്ഞിനെയും വലിച്ചിറക്കി കാർ തട്ടിയെടുത്തു"; കാർ തട്ടിയെടുത്തതിന് പിന്നിൽ മോഷണശ്രമമെന്ന് സ്വർണ വ്യാപാരി

കണ്ണൂർ പിലാത്തറയിലാണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്
The merchant's statement that he stole the gold
സ്വർണം മോഷ്ടിച്ചുവെന്ന് വ്യാപാരിയുടെ മൊഴി
Published on
Updated on

കണ്ണൂർ: പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ കാർ ഡ്രൈവറുടെ മൊഴിയെടുത്തു. കാർ ഉടമ യശ്വന്തിനെയും ഭാര്യയെയും കുഞ്ഞിനെയും വലിച്ചിറക്കി കാർ തട്ടിയെടുത്തുവെന്നാണ് കാർ ഉടമ മൊഴി നൽകിയിരിക്കുന്നത്. രണ്ടുപേരാണ് വാഹനം ഓടിച്ചു പോയത്. ഒരു സംഘമാണ് ഇതിന് പിന്നിലുള്ളതെന്നും യശ്വന്ത് പൊലീസിനോട് പറഞ്ഞു.

പയ്യന്നൂർ ദേശീയപാതയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. സ്വർണം നഷ്ടമായിട്ടുണ്ടെന്നും സ്വർണ വ്യാപാരിയായ യശ്വന്ത് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തിയത്.

The merchant's statement that he stole the gold
അകത്ത് രക്തക്കറ.. പുറത്ത് വസ്ത്രങ്ങള്‍; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

കാറിനുളളില്‍ രക്ത കറയും കണ്ടെത്തിയിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്നാണ് പൊലീസിൻ്റെ സംശയം. കാറിൻ്റെ ഉടമ സ്വർണ വിൽപ്പനക്കാരൻ അശോക് യശ്വന്ത് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാറിനുള്ളിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

The merchant's statement that he stole the gold
ചിറയിൻകീഴ് സ്വദേശിയുടെ ദുരൂഹ മരണം, ആദ്യ ഭാര്യയോടുള്ള ക്രൂരത... ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം

Related Stories

ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
വിവാദം കനത്തു, ആഡംബര കാറില്‍ 'യു ടേണ്‍' അടിച്ച് മന്ത്രി കെ.എം. ഷാജി; റേഞ്ച് റോവര്‍ തിരിച്ചു നൽകി
The official vehicle used by Minister K.M. Shaji belongs to a non-resident Keralite
Sasidharan Kartha submits affidavit to withdraw statement
News Malayalam 24x7
newsmalayalam.com