ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം

വാഹനത്തിന്റെ ആർ സി ഓണറായ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുത്തു
ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം
Published on: 
Updated on: 

എറണാകുളം : ചേരാനല്ലൂരിൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, വാഹനത്തിന്റെ ആർ സി ഓണറായ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുത്തു. കേസിൽ തുടർനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിക്കേണ്ടതുണ്ട്.

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം
14കാരിയെ ലഹരി നൽകി പീഡിപ്പിച്ചു, കുഴൽപ്പണ ഇടപാടിന് ഉപയോഗിച്ചു; സഹോദരങ്ങൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ചിറ്റൂരിൽ തട്ടുകട നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ, കച്ചവടം കഴിഞ്ഞ് കടയും പൂട്ടി വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചീറി പാഞ്ഞെത്തിയ ബെൻസ് കാർ കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ ഭാഗത്ത് വെച്ച് ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും കാറിൻ്റെ മുൻ ഭാഗം ഭാഗികമായും തകർന്നു. അപകടം അറിഞ്ഞ് എത്തിയ ജയബാലകൃഷ്ണൻ്റെ കുടുംബത്തിന് പൊലീസിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി സഹോദരൻ സെൽവരാജും, സഹോദരിയുടെ മകളും മാധ്യമങ്ങളോട് പറഞ്ഞു.

യുവാവിനെ പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിക്കുന്നുണ്ട്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങൾ എടുത്തതിന് പോലീസ് മോശമായി പെരുമാറിയെന്നും ആരോപണം ഉയർന്നിരുന്നു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജയബാലകൃഷ്ണൻ്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്

News Malayalam 24x7
newsmalayalam.com